Connect with us
Malayali Express

Malayali Express

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നു

INDIA

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നു

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നു. ഇതിനായി സ്റ്റേഡിയം സര്‍ക്കാരിന് കൈമാറുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അറിയിച്ചു. കൊറോണയുടെ നിയന്ത്രണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ സ്റ്റേഡിയം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയം വിട്ടു നല്‍കുന്നതായി സായി അറിയിച്ചത്.

സായിയുടെ കീഴിലുള്ള സൗകര്യങ്ങള്‍ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് മാര്‍ച്ച്‌ 22ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, 97 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു മരണം സംഭവിക്കുകയും ചെയ്തിരുന്നു. ആറ് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Continue Reading

Latest News