Connect with us
Malayali Express

Malayali Express

തൃശ്ശൂര്‍ വൈറോളജി ലാബിന് രമ്യ ഹരിദാസ് എം പിയുടെ 30 ലക്ഷം രൂപ

KERALA

തൃശ്ശൂര്‍ വൈറോളജി ലാബിന് രമ്യ ഹരിദാസ് എം പിയുടെ 30 ലക്ഷം രൂപ

Published

on

തൃശൂര്‍ : ഓട്ടോമാറ്റിക് ന്യൂക്ലിക്ക് ആസിഡ് എക്സ്ട്രാക്ഷന്‍ സിസ്റ്റം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ സ്ഥാപിക്കുന്നതിനായി രമ്യ ഹരിദാസ് എം പി 30 ലക്ഷം രൂപ അനുവദിച്ചു.

നിലവില്‍ തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ 90 കോവിഡ് 19 പരിശോധനകള്‍ വരെ നിത്യവും ചെയ്യുന്നുണ്ട്. ഓരോന്നിനും ഏഴ് മണിക്കൂര്‍ സമയം എടുക്കുന്നുണ്ട്. ഇതില്‍ തന്നെ ലാബില്‍ ലഭിക്കുന്ന (ത്രോട്ട് സ്വാബ്) പരിശോധന റ്റിയൂബില്‍ നിന്ന് ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതിന് 4 മണിക്കൂറോളം വരുന്നുണ്ട് തുടര്‍ന്നാണ് പി സി ആര്‍ പരിശോധന നടത്തുന്നത്.

30 ലക്ഷം രൂപ വരുന്ന ഓട്ടോമാറ്റിക് നൂക്ലിക്ക് ആസിഡ് എക്സ്ട്രാക്ഷന്‍ സിസ്റ്റം മെഷ്യന്‍ സ്ഥാപിക്കുന്നതോടെ നാല് മണിക്കൂര്‍ ലാഭിക്കാനാകും. ഇതുമൂലം പരിശോധനാ ഫലംനേരത്തേ ലഭിക്കും.കൂടുതല്‍ രോഗികളുടെ കോവിഡ് 19 പരിശോധനകള്‍ നടത്താനാകും.

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കാന്‍ രമ്യാ ഹരിദാസ് എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം അനുവദിച്ചത്. 25 ലക്ഷം രൂപ അടുത്തിടെ എം പി ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു.

Continue Reading

Latest News