Connect with us
Malayali Express

Malayali Express

കൊറോണ: സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ കര്‍ശന നടപടി

KERALA

കൊറോണ: സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ കര്‍ശന നടപടി

Published

on

കാസര്‍കോട്: കൊറോണ രോഗ വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ഇന്നു രാവിലെ മുതല്‍ വാഹന പരിശോധന പൊലീസ് കര്‍ശനമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവിമാരില്‍ പലരും ഇന്നലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച്‌ വരി നില്‍ക്കാന്‍ അനുവദിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കാസര്‍കോട് ഉള്‍പ്പെടെ ഇന്നലെ വലിയ ജന തിരക്കായിരുന്നു. നിയന്ത്രണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. കടകളുടെ മുന്നില്‍ ഒരു മീറ്റര്‍ അകലം പാലിച്ചു സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നില്‍ക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ആരും പാലിച്ചില്ല.

കടയുടമകളും ഇതുസംബന്ധിച്ച്‌ നിബന്ധനകളില്‍ വെള്ളം ചേര്‍ത്തു. പൊലീസ് അല്പം അയവു കാണിച്ചപ്പോള്‍ നഗരങ്ങളില്‍ വലിയ ജനക്കൂട്ടവും വാഹനങ്ങളുടെ പെരുപ്പവും ഉണ്ടായി. ചെറുവത്തൂര്‍ ടൗണില്‍ മുമ്പ് സാധാരണ ദിവസങ്ങളില്‍ ഉണ്ടാവുന്ന തിരക്കും വാഹനങ്ങളും ആണ് ഇന്നലെ ഉണ്ടായത്. ദേശീയപാതയ്ക്ക് സമീപം പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഉണ്ടായിരുന്നില്ല.

Continue Reading

Latest News