Connect with us
Malayali Express

Malayali Express

കേരളത്തിലെ ആദ്യ കോവിഡ്‌ മരണം: മരിച്ചത്‌ മട്ടാഞ്ചേരി സ്വദേശി

KERALA

കേരളത്തിലെ ആദ്യ കോവിഡ്‌ മരണം: മരിച്ചത്‌ മട്ടാഞ്ചേരി സ്വദേശി

Published

on

കൊച്ചി : സംസ്ഥാനത്ത് ഒരു കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ദുബായില്‍ നിന്ന് മാര്‍ച്ച്‌ 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനും നെടുമ്പാശേരിയില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് രോഗം ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര് എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

Continue Reading

Latest News