Connect with us
Malayali Express

Malayali Express

കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍

INDIA

കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍

Published

on

മുംബൈ: കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. പൂനെയിലെ ഐസിഎംആര്‍-എന്‍ഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച്‌ കൊറോണ വൈറസിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ രോഗിയില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ നിന്നാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്. ചൈനയിലെ വുഹാനില്‍ പഠിക്കുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇവരടക്കം മൂന്ന് പേര്‍ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Continue Reading

Latest News