Connect with us
Malayali Express

Malayali Express

തൃശ്ശൂരില്‍ അമിതവില ഈടാക്കിയ ഇരുപത്തിരണ്ട് കടകള്‍ക്ക് നേരെ കേസ്

KERALA

തൃശ്ശൂരില്‍ അമിതവില ഈടാക്കിയ ഇരുപത്തിരണ്ട് കടകള്‍ക്ക് നേരെ കേസ്

Published

on

കോവിഡ് 19 വ്യാപനത്തിന് ശേഷം ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇരുപത്തിരണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അമിതവില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുത്തത്. മാസ്‌ക്കിന് അമിത വില ഈടാക്കിയതിന് 11 കേസും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് 7 കേസുകളും സാനിറ്റൈസറിന് അമിത വില ഈടാക്കിയതിന് 4 കേസുകളുമാണ് ഇതുവരെ ചാര്‍ജ്ജ് ചെയ്തത്. ഈ കേസുകളില്‍ പിഴയായി ഇതുവരെ 90,000 രൂപ ഈടാക്കിയിട്ടുണ്ട്.
മൊത്തം 200ല്‍ കൂടുതല്‍ വ്യാപാര സ്ഥാപങ്ങളില്‍ പരിശോധന നടത്തുകയും തെറ്റായ വ്യാപാര രീതികള്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ ജില്ലാതലത്തില്‍ വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. സി. ചാന്ദിനി അറിയിച്ചു.

Continue Reading

Latest News