Connect with us
Malayali Express

Malayali Express

തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്

KERALA

തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്

Published

on

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശന്ന് വലയുന്ന തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴിക്കോട് സിറ്റി പൊലീസ്. തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കോഴിക്കോട് നഗരപരിധിയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് നിര്‍ദേശം നല്‍കി .

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യവസ്തുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കാത്തത് ഗുരുതരപ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അവയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ കാവുകളിലെ കുരങ്ങുകള്‍ക്കും സമാന രീതിയില്‍ സഹായം എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട് .

Continue Reading

Latest News