Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ ഡോക്ടര്‍ക്ക് കൊറോണ: 800 രോഗികള്‍ നിരീക്ഷണത്തില്‍

INDIA

ഡല്‍ഹിയില്‍ ഡോക്ടര്‍ക്ക് കൊറോണ: 800 രോഗികള്‍ നിരീക്ഷണത്തില്‍

Published

on

സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയെ പരിശോധിച്ച ഡല്‍ഹി മൊഹല്ലാ ക്ലിനിക്കിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 800ഓളം രോഗികളെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഭാര്യയ്ക്കും മകള്‍ക്കും കൊറോണ പോസിറ്റീവ് ആണ്. ഡല്‍ഹിയില്‍ ഇതുവരെ 36 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു.

ഡോക്ടര്‍ക്ക് അസുഖം ബാധിച്ചതിന്റെ പേരില്‍ സംസ്ഥാനത്തെ മൊഹല്ലാ ക്ലിനിക്കുകള്‍ അടച്ചിടുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പുരിലാണ് ഡോക്ടര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. ഡോക്ടര്‍ ജോലി ചെയ്യുന്ന മൊഹല്ലാ ക്ലിനിക്കില്‍ മാര്‍ച്ച് 12നും 18നും ഇടയില്‍ എത്തിയ രോഗികളെയാണ് നിരീക്ഷണത്തിലാക്കിയത്.ഇന്നലെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി കേജ്രിവാളും യോഗം ചേര്‍ന്ന് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സബ്ഡിവിഷന്‍ മജിസ്‌ട്രേട്ടുമാര്‍ക്കും അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കടയുടമ തയ്യാറാണെങ്കില്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിക്കാം. തിരക്ക് കുറയ്ക്കാനും സമൂഹ അകലം പാലിക്കാനുമാണിത്.ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീടുകളില്‍ അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാതായതോടെ വീട്ടുവേലക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍, എ.സി മെക്കാനിക്കുമാര്‍, പ്‌ളംബര്‍മാര്‍, ലിഫ്റ്റ് മെക്കാനിക്കുകള്‍,വാഹനം നന്നാക്കുന്നവര്‍, ഐ.ടി വിദഗ്ദ്ധര്‍ തുടങ്ങിയവരെ തടയരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

Continue Reading

Latest News