Connect with us
Malayali Express

Malayali Express

ഗുരുതര ചട്ടലംഘനം: കൊറോണ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടര്‍ മുങ്ങി, പൊങ്ങിയത് കാണ്‍പൂരില്‍

KERALA

ഗുരുതര ചട്ടലംഘനം: കൊറോണ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടര്‍ മുങ്ങി, പൊങ്ങിയത് കാണ്‍പൂരില്‍

Published

on

കൊറോണ വൈറസ് രോഗബാധയുടെ സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര സംസ്ഥാനത്തുനിന്നും സ്ഥലംവിട്ടു. ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണെന്നായിരുന്നു കളക്ടറുടെ പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശുകാരനാണ്.

Continue Reading

Latest News