Connect with us
Malayali Express

Malayali Express

മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം, സമ്പദ് വ്യവസ്ഥ പിടിച്ചുനിറുത്തുമെന്ന് ജി- 20 ഉച്ചകോടി

INDIA

മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം, സമ്പദ് വ്യവസ്ഥ പിടിച്ചുനിറുത്തുമെന്ന് ജി- 20 ഉച്ചകോടി

Published

on

കൊറോണ രോഗബാധയെത്തുടര്‍ന്നുള്ള ലോകത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചു നിറുത്തുമെന്ന് ജി 20 ഉച്ചകോടി. മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടും. ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാന്‍ തയ്യാറായി നില്‍ക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനമായി.

അതേസമയം ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം അടിമുടി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മഹാമാരികള്‍ക്ക്‌നല്‍കേണ്ടിവരുന്ന വില വലുതെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബല രാജ്യങ്ങളെ സഹായിക്കണം. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് മേലെയാണ് ജനങ്ങളുടെ ജീവന്റെ വില. ഗവേഷണ ഫലങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ഡോണള്‍ഡ്
ട്രംപും, ഷി ജിന്‍പിംഗും ഉള്‍പ്പടെ പ്രമുഖ രാഷ്ട്ര നേതാക്കളെല്ലം ഇത് ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.

Continue Reading

Latest News