Connect with us
Malayali Express

Malayali Express

കേളി കലാമേള 2020 റദ്ദാക്കി

EUROPE

കേളി കലാമേള 2020 റദ്ദാക്കി

Published

on


ജേക്കബ് മാളിയേക്കൽ

സൂറിക്ക്∙സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി നടത്തിവരുന്ന രാജ്യാന്തര യുവജനോത്സവം കലാമേള 2020 റദ്ദു ചെയ്തു. മേയ് 30 നും 31 നും ആണു കേളി രാജ്യാന്തര കലാമേള നടത്താൻ നിശ്ചയിച്ചിരുന്നത്.
യൂറോപ്പിലാകമാനം താണ്ഡവമാടുന്ന കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ കലാമേള വേണ്ടെന്ന് വയ്ക്കുവാൻ കേളി എക്സിക്യു്ട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ജോസ് വെളിയത്ത് അറിയിച്ചു.

Continue Reading

Latest News