Connect with us
Malayali Express

Malayali Express

സ്വിറ്റ്‌സർലൻഡിൽ നിന്നും ആതുരസേവകരായ പ്രവാസി മലയാളികൾക്ക് ഐക്യദാർഢ്യം

EUROPE

സ്വിറ്റ്‌സർലൻഡിൽ നിന്നും ആതുരസേവകരായ പ്രവാസി മലയാളികൾക്ക് ഐക്യദാർഢ്യം

Published

on


ജേക്കബ് മാളിയേക്കൽ

സൂറിക്∙ ആതുര സേവന രംഗത്ത് രക്ഷാപ്രവർത്തനം നടത്തുന്ന മലയാളി സഹോദരീ സഹോദരന്മാരെ ആദരിച്ചു കൊണ്ട് ഹലോ ഫ്രണ്ട്സ് കൂട്ടായ്‌മ ഐക്യദാർഢ്യം നടത്തി. മാർച്ച് 25 ന് 5 മണിക്ക് മലയാളിസഹോദരങ്ങൾ കുടുംബസമേതം പ്രാർത്ഥനകളോടെ മെഴുകുതിരി നാളങ്ങളുമായി ആതുരസേവകർക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.സ്വിറ്റ്‌ സർലണ്ടിലുംയൂറോപ്പിലും നഴ്‌സിങ് ജോലി ചെയ്യുന്ന കുറച്ച് മലയാളികളെ കൊറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മനുഷ്യ ജീവനുകളുടെ രക്ഷക്കായി നിരവധി മലയാളികളാണ് രാപകലില്ലാതെ സ്‌തുത്യർഹമായ സേവനം ചെയ്യുന്നത്.
സ്വിറ്റ്‌സർലൻഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്സ് ഒരു ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്‌കിലൂടെ അവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ ഐസലേഷനിലുള്ളവർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കും. നിരവധി വോളണ്ടീയർമാർ ഇങ്ങനെയൊരു സേവനത്തിന് തയാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് അഡ്‌മിൻ ടോമി തൊണ്ടാംകുഴി .

ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാൻ :

സൂറിക്ക് : ജോജോ വിച്ചാട്ട് 0767112345

ബാബു വേതാനി 0787898832

അനിൽ 0796093971

ടോമി വിരുത്തിയേൽ 078 838 3035

ബാസൽ: ടോം കുളങ്ങര 076 335 6557 ജെയ്‌സൺ കരേടൻ 076 429 0220

ബേൺ / ഫ്രയ്ബുർഗ് : അഗസ്റ്റിൻ പാറാണികുളങ്ങര 079 918 3719

വിന്റർത്തൂർ : വിൻസന്റ് പറയംനിലം 076 343 3107

ലുട്സേൻ : ജെയിംസ് തെക്കേമുറിയിൽ 078 872 9140

ഓൾട്ടൻ: ജെയിൻ പന്നാരക്കുന്നേൽ 078 860 3831

Continue Reading

Latest News