Connect with us
Malayali Express

Malayali Express

ഫ്‌ളിപ്കാര്‍ട്ട് വില്‍പന പുനഃരാരംഭിച്ചു

INDIA

ഫ്‌ളിപ്കാര്‍ട്ട് വില്‍പന പുനഃരാരംഭിച്ചു

Published

on


ന്യൂഡല്‍ഹി: കോവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ പലചരക്കും മറ്റ് അവശ്യ സാധനങ്ങളും മാത്രമാണ് വില്‍ക്കുക.

അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടങ്ങിയ ബുധനാഴ്ച ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുടെ ഡെലിവറി ജീവനക്കാരെയും യാത്ര ചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. പലര്‍ക്കും പോലീസില്‍ നിന്നും മര്‍ദനമേല്‍ക്കേണ്ടി വന്നു.

എന്നാല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
അവശ്യസേവനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. “പ്രാദേശിക നിയമ നിര്‍വ്വഹണ അധികൃതര്‍ ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്‌സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ സഞ്ചാരം സാധ്യമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്, ഞങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങള്‍ ഇന്ന്പുനഃരാരംഭിക്കുകയാണ്, ”കൃഷ്ണമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു.

മറ്റൊരു ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആമസോണും അവശ്യ സാധനങ്ങളും പലചരക്ക് സാധനങ്ങളും മാത്രമാണ് വിതരണം നടത്തുന്നത്.

Continue Reading

Latest News