Connect with us
Malayali Express

Malayali Express

കുവൈത്തിന്​​ ആശ്വാസം

GULF

കുവൈത്തിന്​​ ആശ്വാസം

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ടു​ ദിവസത്തിനിടെ റിപ്പോർട്ട്​ ചെയ്​തത്​ മൂന്നു​ കോവിഡ്-19 കേസുകൾ മാത്രം. തിങ്കളാഴ്​ച ഒരാൾക്കും ചൊവ്വാഴ്​ച രണ്ടുപേർക്കുമാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ചൊവ്വാഴ്​ച മാത്രം ഒമ്പതുപേർ രോഗമുക്തരായി. വൈറസ്​ റിപ്പോർട്ട്​ ചെയ്​തശേഷം ഒറ്റദിവസം ഇത്രയും പേർ രോഗമുക്തി നേടുന്നത്​ ആദ്യമായാണ്​. നിരീക്ഷണ ക്യാമ്പുകളിലുള്ളവർ കുറയുകയാണ്​. ക്യാമ്പുകളിൽ 211 പേരാണ്​ അവശേഷിക്കുന്നത്​. 900ത്തിലേറെ പേർ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. ഭൂരിഭാഗവും നിരീക്ഷണ കാലം പൂർത്തിയാക്കി രോഗമില്ലെന്ന്​ ഉറപ്പാക്കി വീട്ടിലേക്ക്​ മടങ്ങി. കോവിഡ് പ്രതിരോധ നടപടികളിൽ മറ്റു രാജ്യങ്ങൾക്ക്​ മാതൃകയായ പ്രവർത്തനങ്ങളാണ്​ കുവൈത്ത്​ നടത്തിയത്​. തുടക്കമിട്ട പല നടപടികളും പിന്നീട്​ മറ്റു രാജ്യങ്ങൾ ഏറ്റെടുത്തു.
ദേശീയദിനാഘോഷം ഒഴിവാക്കിയാണ്​ തുടക്കത്തിലേ കുവൈത്ത്​ വിഷയത്തി​​െൻറ ഗൗരവം തിരിച്ചറിഞ്ഞ്​ പ്രതികരിച്ചത്​.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തേ അടച്ചു, പൊതുഅവധി പ്രഖ്യാപിച്ചു, പള്ളികളിൽ സംഘടിത നമസ്​കാരം നിർത്തി അടച്ചിട്ടു, ഷോപ്പിങ്​ കേന്ദ്രങ്ങളും മാളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു, ഡ്രോൺ ഉപയോഗിച്ച്​ അറിയിപ്പുകൾ നൽകി. റസ്​റ്റാറൻറുകളിലും കോഫീ ഷോപ്പുകളിലും ഹോം ഡെലിവറിയും വാങ്ങിക്കൊണ്ടുപോകലും മാത്രമാക്കി ചുരുക്കി. രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തി, പ്രത്യേക പരിശോധനാകേന്ദ്രം തുടങ്ങി, നോട്ടുകൾ അണുമുക്തമാക്കി, നിരത്തുകളിലും സൂഖുകളിലും അണുനാശിനി തളിച്ചു. ഇത്തരം നടപടികളാണ്​ വൈറസി​​െൻറ സാമൂഹിക വ്യാപനം തടഞ്ഞത്​. ഇവ പിന്നീട്​ മറ്റു രാജ്യങ്ങളും അനുകരിച്ചെങ്കിലും അപ്പോഴേക്കും പലയിടത്തും വൈകിപ്പോയിരുന്നു. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹി​​െൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പി​​െൻറ പ്രവർത്തനം മികച്ചതാണ്​. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനവും സഹകരണവും എടുത്തുപറയണം​. ദിവസവും മന്ത്രിസഭ യോഗം ചേർന്നാണ്​ വകുപ്പുകളും പ്രവർത്തനം ഏകോപിപ്പിക്കുന്നത്​.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News