Connect with us
Malayali Express

Malayali Express

ലോക്ക് ഡൗണ്‍: കൊച്ചയില്‍ രാത്രി കടകള്‍ തുറന്ന രണ്ട് പേര്‍ അറസ്റ്റില്‍

KERALA

ലോക്ക് ഡൗണ്‍: കൊച്ചയില്‍ രാത്രി കടകള്‍ തുറന്ന രണ്ട് പേര്‍ അറസ്റ്റില്‍

Published

on

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകള്‍ തുറന്ന രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടല്‍ ഉടമകളുള്‍പ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുല്‍ സലാം, നിസാര്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

വൈകിട്ട് 5 ന് ശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് നെടുമ്ബാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.

Continue Reading

Latest News