Connect with us
Malayali Express

Malayali Express

കോവിഡ്​19: തെഹ്​റാനില്‍ കുടുങ്ങിയ 277 പേരെ ഇന്ത്യയിലെത്തിച്ചു

GULF

കോവിഡ്​19: തെഹ്​റാനില്‍ കുടുങ്ങിയ 277 പേരെ ഇന്ത്യയിലെത്തിച്ചു

Published

on

ന്യൂഡല്‍ഹി: ​കോവിഡ്​19 വ്യാപനത്തെ തുടര്‍ന്ന്​ ഇറാനിലെ തെഹ്​റാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന്​ പുലര്‍ച്ചെയാണ്​ ഇവരുമായുള്ള മഹാന്‍ എയറി​​െന്‍റ വിമാനം ഡല്‍ഹി അന്താരാഷ്​​്ട്ര വിമാനത്താവളത്തിലെത്തിയത്​. യാത്രക്കാര്‍ക്ക്​ 14 ദിവസത്തെ സമ്പര്‍ക്കവിലക്ക്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

തെഹ്​റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയാണ്​ മഹാന്‍. നേരത്തെ മഹാന്‍ എയര്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്ന 300 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.

ഇറാനി​ല്‍ കുടുങ്ങിയ വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 1500 ലധികം പേരെ കോവിഡ്​ പരിശോധനക്ക്​ ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News