Connect with us
Malayali Express

Malayali Express

ഇറ്റലിയിലും അമേരിക്കയിലും മരണ നിരക്ക് ഉയരുന്നു

INDIA

ഇറ്റലിയിലും അമേരിക്കയിലും മരണ നിരക്ക് ഉയരുന്നു

Published

on

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 6,820 ആയി. ചൊവ്വാഴ്ച മാത്രം 743 പേരാണ് മരണമടഞ്ഞത്. അമേരിക്കയില്‍ ഇതുവരെ 775 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതുവരെ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Continue Reading

Latest News