Connect with us
Malayali Express

Malayali Express

നെടുമ്പാശേരി വിമാനത്താവളം ഇന്നു മുതല്‍ നിശ്ചലമാകും

KERALA

നെടുമ്പാശേരി വിമാനത്താവളം ഇന്നു മുതല്‍ നിശ്ചലമാകും

Published

on

കൊച്ചി: വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഇ​​​ന്നു മു​​​ത​​​ല്‍ നി​​​ശ്ച​​​ല​​​മാ​​​കും. ലോ​​​ക്ക് ഡൗ​​​ണി​​​നെ​​ത്തു​​ട​​​ര്‍​ന്ന്‍ ഇ​​​ന്ന​​​ലെ അ​​​ര്‍ധ​​​രാ​​​ത്രി മു​​​ത​​​ല്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളും നിര്‍ത്തി.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. 31 വരെയാണ് ഇപ്പോള്‍ അടച്ചിരിക്കുന്നതെങ്കിലും ഇതു നീളാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രി 10.10ന് എത്തിയ ഇന്‍ഡിഗോയുടെ മുംബൈ വിമാനമാണ് അവസാനമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. രാത്രി 8.55ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ തന്നെ ബെംഗളൂരു വിമാനമാണ് അവസാനമായി ഇവിടെ നിന്നു പുറപ്പെട്ടത്. ഇന്നലെ 57 ആഭ്യന്തര വിമാനസര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും 32 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്. രാത്രിയോടെ വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേകളെല്ലാം നിറഞ്ഞു. കോ​​വി​​ഡ് 19 വ്യാ​​​പ​​​മാ​​​കു​​​ന്ന​​​തി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ പൂ​​​ര്‍​ണ നി​​​രോ​​​ധ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Continue Reading

Latest News