Connect with us
Malayali Express

Malayali Express

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ

KERALA

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ

Published

on

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു. അതെ സമയം പത്തനംതിട്ടയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച്‌ 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനെതിരെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി തുടരുമ്പോഴും ഒരുവിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ ആരാധനാലയങ്ങള്‍, വിപണിക ള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ്‌ പുറപ്പെടുവിക്കുന്നതെന്ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി .
അതേസമയം കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ പുറത്തിറങ്ങിയ പത്ത് പേര്‍ക്കെതിരേ ചൊവ്വാഴ്ച പോലീസ് കേസെടുത്തു. ആലപ്പുഴയിലും എറണാകുളത്തും ചൊവ്വാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം , കോഴിക്കോട്, കാസര്‍കോട്, വയനാട്ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Continue Reading

Latest News