Connect with us
Malayali Express

Malayali Express

കൊവിഡ് 19 : നേത്രാവതിയിലെത്തിയ 20 റെയില്‍വേ ജീവനക്കാരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

KERALA

കൊവിഡ് 19 : നേത്രാവതിയിലെത്തിയ 20 റെയില്‍വേ ജീവനക്കാരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Published

on

കൊല്ലം: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ 20 റെയില്‍വേ ജീവനക്കാരെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി .ഇന്ന് പുലര്‍ച്ചെ മുംബയില്‍ നിന്നും കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ നേത്രാവതി എക്സ് പ്രസിലെ ജീവനക്കാരെയാണ് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ചാത്തന്നൂര്‍ റോയല്‍ ഹോസ്പിറ്റലില്‍ സജ്ജീകരിച്ച ഐസൊലേഷന്‍ വിഭാഗത്തില്‍ താമസിപ്പിക്കുന്നത്.

ഇരുപത് ജീവനക്കാരും മലയാളികളാണ്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് കൊല്ലം ജില്ലക്കാര്‍. 28 ദിവസം ആശുപത്രിയില്‍ കഴിയാനാണ് ക്രമീകരണം വരുത്തിയിട്ടുള്ളത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Latest News