Connect with us
Malayali Express

Malayali Express

ഒമാനില്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു

GULF

ഒമാനില്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു

Published

on

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​രോ​ധ-​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഒ​മാ​ൻ ക​ടു​പ്പി​ക്കു​ന്നു. എ​ല്ലാ ക​ട​ക​ളും വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നു​ കാ​ട്ടി റീ​ജ​ന​ൽ മു​നി​സി​പ്പാ​ലീ​റ്റീ​സ്​ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ്​ ഇ​റ​ക്കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലു​ക​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മം തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ​വ​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി, ഒ​പ്​​റ്റി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ, ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​ക്കു​ മാ​ത്ര​മാ​ണ്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. മാ​ളു​ക​ൾ​ക്കു​ പു​റ​ത്തു​ള്ള റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി​ഷോ​പ്പു​ക​ളും ഒാ​ർ​ഡ​ർ, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ ന​ൽ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വ്​ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 18 മു​ത​ൽ രാ​ജ്യ​ത്തെ വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ട​ക​ളും പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ളും ജി​മ്മു​​ക​ൾ, ഹെ​​ൽ​ത്ത്​ ക്ല​ബു​ക​ൾ, ബാ​ർ​ബ​​ർ-​ബ്യൂ​​ട്ടി​ ഷോ​പ്പു​​ക​ൾ എ​ന്നി​വ​യും തു​റ​ക്കു​ന്നി​ല്ല. നി​രോ​ധ​നം ബാ​ധ​ക​മ​ല്ലാ​ത്ത​തി​നാ​ൽ റൂ​വി ഹൈ​സ്​​ട്രീ​റ്റ്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വോ​ടെ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ ക​ട​ക​ൾ​ക്കും താ​ഴു​വീ​ണു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഒാ​ർ​മി​പ്പി​ച്ചു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News