Connect with us
Malayali Express

Malayali Express

യു.എ.ഇയിൽ സുഖം പ്രാപിച്ചത്​ 41 കേസുകൾ

GULF

യു.എ.ഇയിൽ സുഖം പ്രാപിച്ചത്​ 41 കേസുകൾ

Published

on

ദു​ബൈ: യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു. ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 198 പേ​രി​ൽ 41 പേ​രും സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച മൂ​ന്നു​ പേ​ർ രോ​ഗ​വി​മു​ക്​​ത​രാ​യി. ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പു​തു​താ​യി കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​ത്. ജ​നു​വ​രി 29ന്​ ​ആ​ദ്യ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ത്ത്​ ഒ​റ്റ​ദി​വ​സം ഇ​ത്ര​ധി​കം കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ ഇ​താ​ദ്യ​മാ​യാ​ണ്.

കോ​വി​ഡ്​ ബാ​ധ ക​ണ്ടെ​ത്തി​യ ശേ​ഷ​വും വീ​ട്ടി​നു​ള്ളി​ൽ ക​ഴി​യാ​തി​രു​ന്ന ഒ​രു പ്ര​വാ​സി​യി​ൽ നി​ന്നാ​ണ്​ 17 പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്​ എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ യു.​കെ, കാ​ന​ഡ, പാ​കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ​സ്, ഇ​റാ​ഖ്, കു​വൈ​ത്ത്, ഇ​റ്റ​ലി, പെ​റു, ഇ​ത്യോ​പ്യ, ല​ബ​ന​ൻ, സൊ​മാ​ലി​യ, സു​ഡാ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ വി​ഭാ​ഗം ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വ്​ ഡോ. ​ഫ​രീ​ദ അ​ൽ ഹൊ​സ​നി പ​റ​ഞ്ഞു.

Continue Reading

Latest News