Connect with us
Malayali Express

Malayali Express

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ അധികാരമേറ്റു

INDIA

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ അധികാരമേറ്റു

Published

on

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ ചുമതലയേറ്റു. രാജ്ഭവനില്‍, തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി ലളിതമായാണ് സത്യപ്രതിജ്ഞ നടന്നത്.

‘മുഖ്യമന്ത്രി എന്ന നിലയില്‍ മധ്യപ്രദേശിന്റെ വികസനത്തിനായി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൊറോണ വൈറസ് വ്യാപനത്തെ തടയുക എന്നതാണ് തന്റെ ലക്ഷ്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ തുടരണമെന്നും’ അദ്ദേഹം വ്യക്തമാക്കി.
ചൗഹാന് ആശംസകളറിയിച്ച ബിജെപി നേതാവായ ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാനത്തിന്റെ വികസനത്തിന് എന്നും കൂടെയുണ്ടാകും എന്ന് ട്വീറ്റ് ചെയ്തു.ശിവരാജ് സിങ് ചൗഹാനെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥും അഭിനന്ദനമറിയിച്ചു.

Continue Reading

Latest News