Connect with us
Malayali Express

Malayali Express

കൊറോണ വൈറസ് ലോകത്ത് മരണം 16,500 ആയി: ഇന്ത്യയില്‍ മരണം പത്ത്

INDIA

കൊറോണ വൈറസ് ലോകത്ത് മരണം 16,500 ആയി: ഇന്ത്യയില്‍ മരണം പത്ത്

Published

on

റോം: കൊറോണ വൈറസ് മരണ സംഖ്യ കുതിച്ചുയരുന്നു. ഇന്ത്യയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി അതേസമയം ലോകത്തിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വൈറസ് ബാധ മൂലം ഇതുവരെ 16,500 പേരാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരിച്ചത് അതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. കൂടാതെ സ്‌പെയിനില്‍ 2311 പേരും ഇറാനില്‍ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു.

ലോകത്തുടനീളമുള്ള കൊറോണ വ്യാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 378,600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ 81,498 പേരിലും ഇറ്റലിയില്‍ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 100,982 പേര്‍ കൊറോണ വൈറസ് ബാധിച്ച്‌ രോഗവിമുക്തി നേടി. അതേസമയം ഇന്ത്യയില്‍ ഇതുവരെ 500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Continue Reading

Latest News