Connect with us
Malayali Express

Malayali Express

കൊറോണ: ഇറ്റലിയില്‍ മരണം 6000 കടന്നു; ഇറാനില്‍ 1182

GULF

കൊറോണ: ഇറ്റലിയില്‍ മരണം 6000 കടന്നു; ഇറാനില്‍ 1182

Published

on

റോം: കൊറോണ വൈറസ്ബാധ മൂലമുള്ള മരണസംഖ്യ കുതിച്ചുയരുന്നു. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധമൂലം ഇതുവരെ 16,500 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ചൈനയില്‍ ഒമ്പതുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 3270 ആയി. 39 പേര്‍ക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും എല്ലാവരും രോഗവുമായി വിദേശത്തു നിന്ന്‌ വന്നവരാണ്. ഗള്‍ഫില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ചത്‌ ഇറാനിലാണ്‌. 127 പേര്‍കൂടി മരിച്ചതോടെ അവിടെ മരണസംഖ്യ 1812 ആയി. 23049 പേര്‍ക്കാണ്‌ രോഗം ബാധിച്ചത്‌. അമേരിക്കയില്‍ മരണസംഖ്യ 500 കടന്നു. അവിടെ 40000ലധികം ആളുകള്‍ക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

Latest News