Connect with us
Malayali Express

Malayali Express

കൊറോണ: ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു

INDIA

കൊറോണ: ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു

Published

on

ന്യൂഡല്‍ഹി: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി 101 ദിവസമായി സമരം ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. ചില പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച കുറച്ചുപേര്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൊറോണ വെെറസ് വ്യാപനത്തെ തുടര്‍ന്ന് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം നല്‍കുന്നതിന് അവരുടെ പ്രക്ഷോഭത്തിന്റെ പ്രതീകാത്മക ചിഹ്നമായി അവരുടെ ചെരിപ്പുകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാലാണ് സമരപ്പന്തല്‍ ഒഴിപ്പിച്ചത്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമരപ്പന്തല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡല്‍ഹി സൗത്ത് ഡി.സി.പി പറഞ്ഞു. ഇക്കാര്യം സമരക്കാര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

രാജ്യത്ത് 15 സംസ്ഥാനങ്ങളില്‍ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31 വരെ അടച്ചുപൂട്ടലിനാണു നിര്‍ദേശമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ പകുതിവരെ നീട്ടുന്നകാര്യം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കേരളവും തെലങ്കാനയും ആന്ധ്രയും അതിര്‍ത്തികള്‍ അടച്ചു. തെലങ്കാനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്കു മാത്രമാണ് അനുമതി. കര്‍ണാടകത്തില്‍ ഒന്‍പതു ജില്ലകള്‍ അടച്ചുപൂട്ടി.

Continue Reading

Latest News