Connect with us
Malayali Express

Malayali Express

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് മാ​റ്റി​വ​യ്ക്കു​മെ​ന്നു സൂ​ച​ന

EUROPE

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് മാ​റ്റി​വ​യ്ക്കു​മെ​ന്നു സൂ​ച​ന

Published

on

ടോക്കിയോ : കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനില്‍ നടക്കാനിരിക്കുന്ന 2020 ടോ​ക്കി​യോ ഒളിമ്പിക്സ് മാ​റ്റി​വ​യ്ക്കു​മെ​ന്നു സൂ​ച​ന .നാല് ആഴ്ചക്കുളളില്‍ അ​ന്താ​രാ​ഷ്‌​ട്ര ഒ​ളിമ്പി​​ക് ക​മ്മ​റ്റി (ഐ​ഒ​സി) ഇ​തു​സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ക്കു​മെന്നാണ് സൂചന. . ഒ​രു വ​ര്‍​ഷം വ​രെ ഗെ​യിം​സ് നീ​ട്ടി​വ​യ്ക്കു​ന്ന​തും ഐ​ഒ​സിയുടെ പരിഗണനയിലുണ്ട്.

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോ​ക​ത്ത് ന​ട​ന്നു​വ​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെയ്തതോടെ ഒ​ളി​മ്പി​ക്സ് നീ​ട്ടി​വ​യ്ക്കാ​ന്‍ ആവശ്യപ്പെട്ടു ഐ​ഒ​സി​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദ​മേ​റി​യിതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച്‌ ആലോചിക്കുവാന്‍ കാരണം. ഗെ​യിം​സ് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ക​ളി​ക്കാ​രും രം​ഗ​ത്തു​വ​രു​ന്നി​രു​ന്നു. ജൂ​ലൈ 24 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യാ​ണ് ടോ​ക്കി​യോ ഒ​ളിമ്പി​​ക്സ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

Latest News