Friday, April 19, 2024
HomeIndiaഗോവയില്‍ സ്​ത്രീ വോട്ടുബാങ്ക്​ ലക്ഷ്യമിട്ട്​ തൃണമൂലും; മാസം തോറും സ്​ത്രീകള്‍ക്ക്​ 5000 രൂപ ലഭിക്കുന്ന പദ്ധതി...

ഗോവയില്‍ സ്​ത്രീ വോട്ടുബാങ്ക്​ ലക്ഷ്യമിട്ട്​ തൃണമൂലും; മാസം തോറും സ്​ത്രീകള്‍ക്ക്​ 5000 രൂപ ലഭിക്കുന്ന പദ്ധതി അവതരിപ്പിച്ചു

പനാജി: ഗോവയില്‍ ചുവടുറപ്പിക്കാന്‍ സ്​ത്രീ ശാക്തീകരണ പരിപാടികള്‍ക്ക്​ തുടക്കമിട്ട്​ തൃണമൂല്‍ കോണ്‍ഗ്രസ്​.

സംസ്​ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്​ത്രീകള്‍ക്ക്​ 5000 രൂപ നേരിട്ട്​ കൈമാറാന്‍ സഹായിക്കുന്ന ഗൃഹലക്ഷ്​മി പദ്ധതി അവതരിപ്പിച്ചു.

മാസം തോറും സ്​ത്രീകള്‍ക്ക്​ 5000 രൂപ നേരിട്ട്​ ലഭിക്കുന്ന പദ്ധതിയാണിത്​. ഇതിലൂടെ വര്‍ഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സര്‍ക്കാറിന്​ ഏകദേശം 1500 മുതല്‍ 200 കോടി വരെ ചിലവാകുമെന്നും തൃണമൂല്‍ അറിയിച്ചു.

2021ലെ ബംഗാള്‍ നിയമസഭ തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ്​ അവതരിപ്പിച്ചിരുന്നു. ലഖിര്‍ ബന്ദര്‍ പദ്ധതിയില്‍ എസ്​.സി/എസ്​.ടി കുടുംബങ്ങള്‍ക്ക്​ മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്​ത്രീകള്‍ക്ക്​ 500 രൂപ വീതവും ലഭിക്കും.

ഗോവയില്‍ സ്​ത്രീ വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ചാണ്​ തൃണമൂലിന്‍റെയും കോണ്‍ഗ്രസിന്‍റെയും നീക്കം. മമത ബാനര്‍ജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയില്‍ ക്യാമ്ബ്​ ചെയ്​തിരുന്നു.

ഗോവയില്‍ കോണ്‍ഗ്രസ്​ അധികാരത്തിലെത്തിയാല്‍ ജോലികളില്‍ സ്​ത്രീകള്‍ക്ക്​ 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ്​ പ്രധാന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ ഉയര്‍ത്തുന്നുണ്ട്​. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്​മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular