Wednesday, April 24, 2024
HomeGulfതബ്ലീഗ് ജമാഅത്തിന് നിരോധനം; ശക്തമായ നടപടിക്ക് സൗദി അറേബ്യ... ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സംഘം

തബ്ലീഗ് ജമാഅത്തിന് നിരോധനം; ശക്തമായ നടപടിക്ക് സൗദി അറേബ്യ… ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സംഘം

റിയാദ്: തബ്ലീഗ് ജമാഅത്തിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന സുന്നി കൂട്ടായ്മയാണ് തബ്ലീഗ് ജമാഅത്ത്.

ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘം ഇന്ന് ലോകത്ത് 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതകാര്യങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തനമെങ്കിലും ഇവര്‍ ഭീകരവാദത്തിലേക്കുള്ള കവാടമാണെന്ന് സൗദി അറേബ്യ വിലയിരുത്തുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് തബ്ലീഗ് നേതാക്കള്‍ പറയുന്നു. 2001ല്‍ ലോകവ്യാപാര നിലയത്തിനെതിരായ ആക്രമണത്തിന് ശേഷം അമേരിക്ക ഈ സംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പക്ഷേ, ഭീഷണിയുള്ളതായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സൗദി അറേബ്യ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

1

ഭീകരവാദത്തിലേക്കുള്ള ഒരു കവാടം എന്നാണ് സൗദി അറേബ്യ തബ്ലീഗ് ജമാഅത്തിനെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക കാര്യങ്ങള്‍ക്കുള്ള സൗദി മന്ത്രാലയമാണ് നിരോധനം സംബന്ധിച്ച്‌ പരസ്യമാക്കിയത്. തബ്ലീഗ് ജമാഅത്തിന്റെ ഭീഷണിയും അതില്‍ പ്രവര്‍ത്തിച്ചാലുണ്ടാകുന്ന പ്രതിസന്ധികളും അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രസംഗിക്കണമെന്ന് സൗദി നിര്‍ദേശം നല്‍കി എന്നാണ് വാര്‍ത്തകള്‍.

2

തബ്ലീഗ് ജമാഅത്ത് വഴി സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്നാണ് പ്രസംഗിക്കേണ്ടത് എന്ന് സൗദി മതകാര്യ മന്ത്രാലയം പള്ളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തബ്ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുമ്ബ് രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് തബ്ലീഗ് ജമാഅത്ത്.

3

1926ല്‍ ഇന്ത്യയിലാണ് തബ്ലീഗ് ജമാഅത്ത് രൂപീകരിക്കപ്പെട്ടത്. ഇസ്ലാമിക വിശ്വാസം വ്യാപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മുസ്ലിങ്ങള്‍ക്കിടയായിരുന്നു തബ്ലീഗിന്റെ പ്രവര്‍ത്തനം. യഥാര്‍ഥ ഇസ്ലാമിക വിശ്വാസിയായി ജീവിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. പല രാജ്യങ്ങളും സംശയത്തോടെ കണ്ടിരുന്നെങ്കിലും ഒന്നും തന്നെ തെളിയിക്കാനായിരുന്നില്ല.

4

മാന്യമായ വസ്ത്രധാരണം, മാന്യമായ പെരുമാറ്റം, ആചാര, അനുഷ്ടാനങ്ങളില്‍ സ്വീകരിക്കേണ്ട രീതികള്‍ എന്നിവയാണ് തബ്ലീഗ് ജമാഅത്ത് പ്രധാനമായും പ്രചരിപ്പിച്ചിരുന്നത്. ലോകത്ത് 40 കോടിയോളം ആളുകള്‍ തബ്ലീഗുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. മതകാര്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഇവര്‍ രാഷ്ട്രീയ ഇടപെടലുകള്‍ പ്രോല്‍സാഹിപ്പിക്കാറില്ല.

5

2001ല്‍ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ട വേളയില്‍ അമേരിക്ക ലോകത്തെ പ്രധാന മുസ്ലിം സംഘടനകളെ നിരീക്ഷിച്ചിരുന്നു. പ്രധാനമായും അന്ന് സംശയത്തോടെ കണ്ടിരുന്നത് തബ്ലീഗ് ജമാഅത്തിനെ ആയിരുന്നു. വര്‍ഷങ്ങളോളം അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തബ്ലീഗിനെ നിരീക്ഷിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇക്കാര്യം യുഎസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പീസ് വിശദീകരിക്കുകയും ചെയ്തിരുന്നു.

6

ലോകത്ത് 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തബ്ലീഗ് ജമാഅത്ത്. പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം സജീമാണ്. ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം കൂറ്റന്‍ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ട് തബ്ലീഗ് ജമാഅത്ത്.

7

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ചയായിരുന്നു തബ്ലീഗ് ജമാഅത്ത്. ഡല്‍ഹിയിലെ നിസാമുദ്ദീനിലുള്ള മര്‍ക്കസ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഇവര്‍ ഒത്തുചേര്‍ന്നു എന്നായിരുന്നു ആരോപണം. നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല കേസുകളിലും കോടതി വെറുതെവിട്ടു. ഇന്ത്യയിലും സംശയകമായ പ്രവര്‍ത്തനങ്ങളില്‍ ഇന്നുവരെ തബ്ലീഗ് ജമാഅത്ത് ഉള്‍പ്പെട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular