Connect with us
Malayali Express

Malayali Express

കൊറോണ: സ്വിറ്റ്സർലൻഡിൽ സ്ഥിതി മോശമാകുന്നു

EUROPE

കൊറോണ: സ്വിറ്റ്സർലൻഡിൽ സ്ഥിതി മോശമാകുന്നു

Published

on


ടിജി മറ്റം

സൂറിക് ∙ സ്വിറ്റ്സർലൻഡിൽ ഇന്നലെ വരെ 3,888 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേരാണ് കോവിഡ് ബാധിച്ചു ഇതേവരെ മരിച്ചത്. രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പുറമെ, എല്ലാ പൗരന്മാരും വീട്ടിൽ തന്നെ കഴിയാൻ സർക്കാർ നിർദേശിച്ചു. രോഗികളും പ്രായമായവരും വീടിന് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വളരെ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ കണക്കുകൾ നൽകുന്നത് ബുദ്ധിമുട്ടാണെന്നും ഫെഡറൽ മെഡിക്കൽ ഓഫിസ് അറിയിച്ചു. കേസുകൾ ഇനിയും ഉയരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി, അണുബാധയുടെ നിരക്ക് കുറയുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം, പത്തു ദിവസത്തിനുള്ളിൽ സ്വിസ് ആശുപത്രികൾക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല പത്രക്കുറിപ്പിൽ പറയുന്നു.
ഇറ്റലിയുടെ അതിർത്തി പ്രവിശ്യയായ ടെസ്സിനിലാണ് സ്ഥിതിഗതികൾ ഏറ്റവും ഗുരുതരം. ആശുപത്രികളിൽ സഹായത്തിനായി 8000 ത്തോളം സൈനികരെ നിയോഗിച്ചു. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യരംഗത്തെ ജീവനക്കാരെ ആദരിക്കുന്നതിനായി, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ദേശവ്യാപകമായി വീടിന് പുറത്തിറങ്ങി ജനങ്ങൾ കൈകൾ കൊട്ടി ആദരവ് കാട്ടും. വേദനസംഹാരികൾ, മരുന്നുകൾ എന്നിവ നിയന്ത്രിതമായി മാത്രമേ നൽകാവൂ എന്ന് ഫാർമസികളോട് സർക്കാർ ആവശ്യപ്പെട്ടു.
സ്വകാര്യവും പൊതുവുമായ എല്ലാ പരിപാടികൾക്കും നിരോധനം നിലനിൽക്കുന്നു. ബാറുകൾ, റസ്റ്റോറന്റുകൾ, കായിക, സാംസ്കാരിക ഇടങ്ങൾ എന്നിവ അടഞ്ഞു കിടക്കുന്നു. അവശ്യ വസ്തുക്കളുടെ ഷോപ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏപ്രിൽ 19 വരെ അടച്ചിരിക്കുന്നു. സ്വിസ് പൗരന്മാർക്കും, സ്വിസ് റെസിഡന്റ് പെർമിറ്റ് ഒള്ളവർക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ.
കൊറോണ വൈറസിന്റെ വ്യാപനം കാരണം, രാജ്യത്തെ സ്ഥിതിഗതികൾ അസാധാരണം എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യകളിൽ നിന്ന് അധികാരങ്ങൾ ഏറ്റെടുത്തു, പൊതുനന്മയ്ക്കായി നിരോധനം ഉൾപ്പെടെയുള്ള നടപടികൾ നടപ്പാക്കാൻ ഇത് കേന്ദ്ര മന്ത്രിസഭയ്ക്ക് അധികാരം നൽകുന്നു. ഈ നിയമ വ്യവസ്ഥകളുടെ പ്രയോഗം സ്വിറ്റ്സർലൻഡിൻറെ ചരിത്രത്തിൽ ആദ്യത്തേതാണ്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ മരുന്നും, ഭക്ഷണ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുനൽകുന്നുവെന്നും സ്വിസ് സർക്കാർ പറയുന്നു

Continue Reading

Latest News