Connect with us
Malayali Express

Malayali Express

കൊറോണ: നേരിടാന്‍ നിയമ നിര്‍മാണവുമായി നോര്‍വേ

EUROPE

കൊറോണ: നേരിടാന്‍ നിയമ നിര്‍മാണവുമായി നോര്‍വേ

Published

on


ജോസ് കുമ്പിളുവേലിൽ

ഓസ്‌ലോ : കൊറോണവൈറസ് ബാധ നേരിടാന്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുന്നു. ഇതു പ്രകാരം നിലവിലുള്ള നിയമങ്ങള്‍ മറികടക്കാനും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ പുതിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നല്‍കാനും സര്‍ക്കാരിന് അധികാരം ലഭിക്കും.

ഹെറാള്‍ഡ് അഞ്ചാമന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസാധാരണ യോഗത്തില്‍ നിര്‍ദേശം അവതരിപ്പിക്കും. ദിവസങ്ങളായി പ്രതിപക്ഷവുമായി സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു വരുകയാണ്. ഞായറാഴ്ചയോടെ നിയമം പാര്‍ലമെന്റില്‍ പാസാകുമെന്നാണ് പ്രതീക്ഷ.
ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തില്‍ അതിവേഗമുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തു കൊറോണ ബാധ പിടിപെട്ടത് 1600 ഓളം പേർക്കാണ്. മൂന്ന് പേർക്ക് മരണം സംഭവിച്ചു. 85 പേർ ആശുപത്രിയിലാണ്.

Continue Reading

Latest News