Friday, March 29, 2024
HomeKeralaകേരള കോണ്‍ഗ്രസില്‍ പുകയുന്നു റോഷിയെ മാറ്റാന്‍ നീക്കം പ്രമോദ്‌നാരായണന്‍ കൊതിക്കുന്നു

കേരള കോണ്‍ഗ്രസില്‍ പുകയുന്നു റോഷിയെ മാറ്റാന്‍ നീക്കം പ്രമോദ്‌നാരായണന്‍ കൊതിക്കുന്നു

കേരള കോണ്‍ഗ്രസ് എം കേഡര്‍ പാര്‍ട്ടിയായി മാറുന്ന അവസരത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി  സംജാതമാകുന്നു. റോഷി അഗസ്റ്റിന്‍ മന്ത്രിയായതോടെ  പാര്‍ട്ടിയുടെ മേല്‍ക്കോയ്മ മന്ത്രിയിലേക്കു വന്നതാണ് പാര്‍ട്ടിയിലെ പിരിമുറുക്കത്തിനു കാരണം. പാലായില്‍ പോലും  സജീവമാകാതെ മാറ്റി നിര്‍ത്തുന്നതില്‍ റോഷിക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍  പരസ്യമായി  ചെയര്‍മാന്‍ ജോസ് കെ മാണിയെ അപമാനിക്കുന്നില്ലെങ്കിലും  അടുത്ത സുഹൃത്തുക്കളുടെ ചെവിയില്‍ഇതെല്ലാം എത്തി കഴിഞ്ഞു. പാലായില്‍ ഒരു പരിപാടിയിലും മന്ത്രി എത്തുന്നില്ല. തിരുവനന്തപുരത്തു നിന്നും  ഇടുക്കിയിലേക്കു പോകുന്നതു വഴി പാലായില്‍ ഒരു ഇടത്താവളം ഒരുക്കാന്‍ റോഷി തയാറാകുന്നില്ല.

എന്നിട്ടും ജോസ് കെ മാണിയുടെ ചെവി കടിച്ചുപറിക്കുന്ന സ്റ്റീഫനും പ്രമോദ് നാരായണനും കരുക്കള്‍ നീക്കുന്നതായിട്ടാണ് അറിവ്.  നിഷ ജോസ് കെ മാണിയെ കൈയിലെടുത്താണ് പ്രമോദ് കളം നിറഞ്ഞു കളിക്കുന്നത്.  നിഷ പറഞ്ഞാല്‍ ജോസ് നിഷേധിക്കാത്ത സാഹചര്യമാണുള്ളത്. ഇതെല്ലാം നേട്ടമാക്കാനാണ് ഇവരുടെ പരിപാടി.

മന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാനുള്ള ചെയര്‍മാന്റെ തീരുമാനം മുതലാണ് റോഷിയും  ജോസും  മാനസികമായി അകല്‍ച്ച പ്രകടിപ്പിച്ചു തുടങ്ങി. ഇതു മുതലാക്കി സ്റ്റീഫന്‍ ഒരു കളി കളിച്ചെങ്കിലും അതെല്ലാം  ഇറക്കേണ്ടടത്ത് ഇറക്കിയാല്‍ മതി എന്നാണ് സ്റ്റീഫനോടു  റോഷി പറഞ്ഞത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം പാലിക്കേണ്ടി വന്നതോടെ  ജനങ്ങളും റോഷിക്കെതിരേ  തിരിഞ്ഞു. ഇമേജ് ഇടിഞ്ഞ റോഷിയെ മാറ്റണമെന്നാണ്   പ്രമോദ് സംഘത്തിന്റെ തീരുമാനം. ഇതിനായി പരിശ്രമവും ആരംഭിച്ചിരിക്കുകയാണ്. ജോസിനും ഇതാണ് താല്പര്യം.

പ്രമോദ് നാരായണനാണെങ്കില്‍ പാര്‍ട്ടിക്കൊരു മന്ത്രിയുമാണ് റാന്നിക്കാരനുമാണ്. പാലായില്‍ വന്നു വലിയ കളിക്ക് വരില്ല. വന്നാലും  പ്രശ്‌നവുമില്ല. അതേ അവസ്ഥയില്ല റോഷി. പാലായില്‍ റോഷി ഇറങ്ങിയാല്‍  ജനം ഇരുകൈയുംനീട്ടി സ്വീകരിക്കും. പ്രവര്‍ത്തകരുമായി  വ്യക്തിബന്ധവും  കാത്തുസൂക്ഷിക്കുന്നതില്‍ റോഷി മിടുക്കനാണ്.  ജോസ് കെ മാണിയോടു  പാലായിലെ ആളുകള്‍ക്കു അത്ര താല്‍പര്യമില്ല. ഇവിടെ കാപ്പനാണ്  താരം. ഇതു മുതലാക്കാന്‍ ജോസ് കാണിക്കുന്നതെല്ലാം  അബദ്ധമായി മാറുകയാണ.്  അധികാരമോഹിയാണ്  ജോസ് എന്ന നിലപാടില്‍  ജനം പിന്നോട്ടു പോകുന്നില്ല.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular