Connect with us
Malayali Express

Malayali Express

പരിശോധന കൂടുതല്‍ ഫലപ്രദമാക്കും: കടകളും മാളുകളും തുറക്കാം, ജനജീവിതം തടസപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി

KERALA

പരിശോധന കൂടുതല്‍ ഫലപ്രദമാക്കും: കടകളും മാളുകളും തുറക്കാം, ജനജീവിതം തടസപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി

Published

on

കോവിഡ്-19 സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ജനജീവിതം തടസപ്പെടുന്ന സ്ഥിതി സംസ്ഥാനത്ത് ഉണ്ടാകരുത്. കടകളും മാളുകളും തുറക്കാം, കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ഫലപ്രദമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റിസോര്‍ട്ടുകള്‍, ഹോ, സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശികള്‍ പരിശോധനഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍യാത്രയ്ക്ക് അനുമതി നല്‍കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിദേശികളുടെ ക്യത്യമായ വിവരം ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ശേഖരിച്ചു നല്‍കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News