Connect with us
Malayali Express

Malayali Express

സ്പാനീഷ് ഫുട്ബോള്‍ ലീഗില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു; വലന്‍സിയുടെ അര്‍ജന്റീന താരം ഐസൊലേഷനില്‍

LATEST NEWS

സ്പാനീഷ് ഫുട്ബോള്‍ ലീഗില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു; വലന്‍സിയുടെ അര്‍ജന്റീന താരം ഐസൊലേഷനില്‍

Published

on

സ്പാനീഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗയില്‍ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. വലന്‍സിയുടെ അര്‍ജന്റീന താരം എസിക്വല്‍ ഗരായിയുടെ പരിശോധന ഫലമാണ് പോസിറ്റീവായിരിക്കുന്നത്.

തന്റെ പരിശോധനാ ഫലം പുറത്ത് വന്നെന്നൂം പോസിറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഇപ്പോള്‍ ഐസൊലഷേനില്‍ ആണെന്നും എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണെന്നും താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

33 കാരനായ താരം കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ഫെബ്രുവരി മുതല്‍ ചികിത്സയിലാണ്. അതേസമയം വലന്‍സിയയുടെ മറ്റ് അഞ്ച് താരങ്ങള്‍ കൂടി നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലോകമെമ്പാടും കോവിഡ് 19 ആശങ്ക പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തിവെക്കാനാണ് ലാ ലിഗ ഭരണസമിതി തീരുമാനിച്ചത്.

Continue Reading

Latest News