Connect with us
Malayali Express

Malayali Express

കല്‍ബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മകള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു: രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

INDIA

കല്‍ബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മകള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു: രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

Published

on

രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച് ആദ്യം മരിച്ച കര്‍ണാടക കല്‍ബുര്‍ഗി സ്വദേശിയുടെ ബന്ധുവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ മകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച വ്യക്തിയെ ആശുപത്രിയില്‍ പരിചരിച്ചിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴായി.

അതേസമയം മഹാരാഷ്ട്രയിലും ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ പൂനെയിലാണ് ഏറ്റവും ഒടുവില്‍ ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചത്. പൂനെയില്‍ മാത്രം 16 പേര്‍ക്കാണ് രോഗ ബാധ. ഇതോടെ മഹാരാഷ്ട്രയില്‍ ബാധിതരുടെ എണ്ണം 32 ആയി. ഇതോടെ രാജ്യത്ത് ഇതുവരെ 109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പൂനെയില്‍ ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ച പൂനെ സ്വദേശി ജപ്പാനില്‍ അടുത്തിടെ സഞ്ചരിച്ചിരുന്നു. പൂനെയില്‍ ഏഴു പേര്‍, പിംപിരിയില്‍ എട്ട്, നാഗ്പൂരില്‍ നാല്, റെയ്ഗാദ്, താനെ, കല്യാണ്‍, നവി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 75 പേരെ രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി അറിയിച്ചു. എല്ലാ രോഗ ബാധിതരുടെയും നില തൃപ്തികരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News