Connect with us
Malayali Express

Malayali Express

കൊവിഡ് 19 ഐപിഎല്‍ മത്സരങ്ങള്‍ മാറ്റില്ലെന്ന് ജയേഷ് ജോര്‍ജ്

LATEST NEWS

കൊവിഡ് 19 ഐപിഎല്‍ മത്സരങ്ങള്‍ മാറ്റില്ലെന്ന് ജയേഷ് ജോര്‍ജ്

Published

on

കൊവിഡ് 19 ഭീതിയുണ്ടെങ്കിലും ഐപിഎല്‍ മാറ്റില്ലെന്നാവര്‍ത്തിച്ച് ബിസിഐ. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് മത്സരം നടത്തുമെന്ന് ബിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ടീമിനോടും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളില്‍ നിന്നും വരുന്നതായതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം എടുക്കാന്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

കൊവിഡ് ഭീതിയെ തുടര്‍ന്ന് ഫുട്ബോളിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളടക്കം മാറ്റിവെച്ചിരുന്നു. എന്നാല്‍ 5000 പേര്‍ എത്തുന്ന ഐപിഎല്ലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. കാരണം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐപിഎല്‍ നടത്തിയില്ലെങ്കില്‍ പിന്നീട് വിദേശ താരങ്ങളെ മത്സരത്തിന് കിട്ടാത്ത സാഹചര്യമുണ്ടാകും. പിന്നാലെ ട്വിന്റി 20 ലോകകപ്പ് കൂടി വരുന്നുണ്ട്.

ഐപിഎല്‍ നീട്ടിവെച്ചാല്‍ പിന്നെ ഈ വര്‍ഷം മത്സരം നടക്കുന്ന കാര്യത്തില്‍ സംശയമാണ്. ഇത് ബിസിസിഐയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇത് എല്ലാം കണക്കിലെടുത്താണ് ഐപിഎല്ലുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. മുന്‍ കരുതലുകള്‍ എടുത്ത് തന്നെ മത്സരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മത്സരത്തില്‍ വരുന്നവരെ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബിസിസിഐ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാണെന്ന് വ്യക്തമല്ല.

Continue Reading

Latest News