Friday, April 19, 2024
HomeKeralaകെ റെയിലില്‍ കല്ലുകടി നമുക്കു കിട്ടണം കമ്മീഷന്‍ സിപിഐ ഇടഞ്ഞു

കെ റെയിലില്‍ കല്ലുകടി നമുക്കു കിട്ടണം കമ്മീഷന്‍ സിപിഐ ഇടഞ്ഞു

കേരളത്തെ കീറിമുറിച്ചൊരു  കെ റെയില്‍ പദ്ധതി. ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ എന്നു ചോദിച്ചാല്‍ കേരളത്തിനില്ല. എന്നാല്‍ സിപിഎമ്മിനു പ്രത്യേകിച്ചു കണ്ണൂര്‍ലോബിക്കു  നേട്ടമുണ്ടാകും.  കോടികള്‍ മുടക്കിയുള്ള പദ്ധതിയാണ്. കമ്മീഷന്‍ മാത്രം അടിക്കാനൊരുപദ്ധതി.  മുല്ലപ്പെരിയാര്‍ പോലുള്ളവിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ  അഴക്കൊഴമ്പന്‍ നയം സ്വീകരിക്കുന്ന പിണറായിക്കു ഇതു ലോട്ടറിയാണ്. കേരളത്തെ കീറി മുറിക്കാനുള്ള ഒരുക്കം തകൃതിയിലാണ്.   എന്നാല്‍ ഇപ്പോള്‍  സിപിഐ ഇതിനെതിരേ രംഗത്തു വന്നു കഴിഞ്ഞു. സിപിഎം ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഐ എതിര്‍ക്കുന്നതു  മുന്നണിയില്‍ കല്ലുകടിയാകും.

കെ റെയിലുമായി  ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ .കെ റെയിലില്‍ യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകുയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം കെ റെയിലിന് അനുമതിക്ക് വ്യക്തിപരമായി പ്രധാനമന്ത്രി ഇടപെടണമെന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തായതിന് പിന്നാലെ യുഡിഎഫ് എതിര്‍പ്പ് കടുപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കെ റെയിലില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അനുമതിക്കായി സര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പില്‍ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular