Connect with us
Malayali Express

Malayali Express

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കണം; വിദേശ്യകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

KERALA

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കണം; വിദേശ്യകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Published

on

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞു. നോര്‍ക്ക വഴി എംബസി മുഖേന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. മത്സ്യത്തൊഴിലാളികളെ ഇന്ത്യയില്‍ തിരികെ എത്തിക്കുന്നതിനായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ആരാഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളില്‍ നിന്നുള്ള 17 പേരാണ് സംഘത്തിലെ മലയാളികള്‍. മൊത്തം 23 പേരാണ് സംഘത്തിലുള്ളത്. 23 അംഗ സംഘം പുറത്തിറങ്ങാനാകാതെ മുറിയില്‍ കഴിയുകയാണ്. ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. നാല് മാസം മുമ്പാണ് സംഘം ഇറാനിലേക്ക് പോയത്.

മലയാളികളും തമിഴ്നാട്ടില്‍ നിന്നുള്ളവരും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംഘത്തിലുള്ളവര്‍ അറിയിച്ചിരിക്കുന്നത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരിക്കുന്ന ആഹാരസാധനങ്ങളും തീര്‍ന്നു. ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും പൊഴിയൂര്‍ സ്വദേശി അരുള്‍ദാസ് വാര്‍ത്താ ചാനലുകളോട് പറഞ്ഞു. സ്പോണ്‍സറുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരാനും കഴിയാത്ത അവസ്ഥയിലാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോണ്‍സര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Continue Reading

Latest News