Connect with us
Malayali Express

Malayali Express

കെഎഎസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

KERALA

കെഎഎസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

Published

on

കൊച്ചി: കെ എ എസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് പി.എസ്.സിയോട് കേരള ഹൈക്കോടതി. നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. നടപടികള്‍ കോടതി ഉത്തരവിന് വിധേയമായിരിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ശനിയാഴ്ച നടക്കേണ്ട പരിക്ഷ തടയണമെന്ന ആവശ്യം അനുവദിച്ചില്ല. പി.എസ്.സി ചട്ടമനുസരിച്ച്‌ പരീക്ഷ നടത്താമെന്നും കോടതി വ്യക്തമാക്കി.

സമസ്ത നായര്‍ സമാജമാണ് ഹര്‍ജി നല്‍കിയത്. കെ എ എസ് റിക്രൂട്ട്മെന്റില്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് സംവരണം നല്‍കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നാലു ലക്ഷം അപേക്ഷകരുള്ളതിനാല്‍ പരീക്ഷ സ്റ്റേ ചെയ്യുന്നത് പരീക്ഷാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്ന് പി എസ് സി അറിയിച്ചു. പുതുതായി നിയമനം നേടുന്നവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷ ശനിയാഴ്ച നടക്കും. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെഎഎസ് പരീക്ഷ നടക്കുന്നത്. കെഎഎസ് പ്രാഥമിക പരീക്ഷ എഴുതുന്നത് 4,00,014 പേരാണ്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നില്‍ 3,75,993 പേരും സ്ട്രീം രണ്ടില്‍ 22,564 പേരും സ്ട്രീം മൂന്നില്‍ 1457 പേരുമാണ് പരീക്ഷ എഴുതുക.

Continue Reading

Latest News