Connect with us
Malayali Express

Malayali Express

കൊ​റോ​ണ വൈ​റ​സ് ബാ​ധ: ചൈ​ന​യി​ല്‍ മരിച്ചവരുടെ എണ്ണം 2,345 ആയി

INDIA

കൊ​റോ​ണ വൈ​റ​സ് ബാ​ധ: ചൈ​ന​യി​ല്‍ മരിച്ചവരുടെ എണ്ണം 2,345 ആയി

Published

on

ബെ​യ്ജിം​ഗ്: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2345 ആയി. 397 പേ​ര്‍​ക്കു കൂ​ടി വെ​ള്ളി​യാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 76,288 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി 500 ത​ട​വു​കാ​ര്‍​ക്കു കൊ​റോ​ണ​രോ​ഗം പി​ടി​പെ​ട്ടു.

ഇറാനില്‍ കൊറോണ ബാധിച്ച്‌​ രണ്ട്​ പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധയേറ്റ്​ ഇറാനില്‍ മരിച്ചവരു​ടെ എണ്ണം നാലായി. 18 പേര്‍ക്ക്​ ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​.ഇറ്റലിയിലും ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട്​ ചെയ്​തു.

അതേസമയം കൊറോണ വ്യാപനത്തി​ന്റെ തോത്​ ചൈനയില്‍ കുറഞ്ഞിട്ടുണ്ട്​.​ 397 പേര്‍ക്കാണ്​ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം 889 പേര്‍ക്കാണ്​ കൊറോണ സ്ഥിരീകരിച്ചത്​.

Continue Reading

Latest News