Connect with us
Malayali Express

Malayali Express

വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും: പി.തിലോത്തമന്‍

KERALA

വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും: പി.തിലോത്തമന്‍

Published

on

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ പരിപാടികളുടെ ജില്ലാതല പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായലും കൈവഴികളായ നദികളും ആറുകളും പ്ലാസ്റ്റിക് രഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമാക്കുമെന്നും പറഞ്ഞു.മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.സി.ജോര്‍ജ് എം.എല്‍.എ. ആമുഖപ്രഭാഷണം നടത്തി. ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് വിഷയാവതരണം നടത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.ആര്‍. രാജന്‍ എന്നിവര്‍ ക്ലാസെടുത്തു.

Continue Reading

Latest News