Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍

KERALA

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ് ശുചീകരിച്ചത്.

ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം. മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക. ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്, അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍ ശുചീകരിച്ച്‌ ശുദ്ധജലം ഉറപ്പുവരുത്താന്‍ ശ്രമം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പദ്ധതികളെല്ലാം വിജയകരമായി മാറുന്നത് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടാണ്.

പഞ്ചായത്ത് തലത്തില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കണം. പുറമ്പോക്ക് ഭൂമി, പഞ്ചായത്ത് കൈവശമുള്ള ഭൂമി, റവന്യൂ ഭൂമി തുടങ്ങിയവയില്‍ ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരത്തോടെ ധാരാളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച്‌ ഒരു പഞ്ചായത്തില്‍ ഒന്നോ രണ്ടോ എന്ന രീതിയില്‍ ജനങ്ങളുടെ പിന്തുണയോടുകൂടി പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കണം. നാടിന്റെ മലിനീകരണം തടയുന്നതിനും ശുദ്ധവായു, ശുദ്ധജലം എന്നിവ ലഭ്യമാക്കുന്നതിനും ഇവ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജലസംരക്ഷണ സന്ദേശം നല്‍കി. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിത കേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന കുളം ഏറ്റെടുത്ത് ശുചീകരിച്ച്‌ സൗന്ദര്യവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Continue Reading

Latest News