Connect with us
Malayali Express

Malayali Express

കൊറോണ വൈറസ്: ചൈനയില്‍ മരണം 2000 കടന്നു

INDIA

കൊറോണ വൈറസ്: ചൈനയില്‍ മരണം 2000 കടന്നു

Published

on

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരണസംഖ്യ 2000 കടന്നു. കഴിഞ്ഞ ദിവസം മാത്രം ഹുബെ പ്രവിശ്യയില്‍ 132 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 2000 കടന്നത്. അതേസമയം, ഹുബെ പ്രവിശ്യയില്‍ 1693 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതോടെ, ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74, 000 ആയി.

പ്രധാനമായും ഹുബെ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബറില്‍ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ഹുബെ പ്രവിശ്യയില്‍ ആയിരുന്നു. അതേസമയം, ഹുബെയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ഈ ആഴ്ചയിലെ ഏറ്റവും കുറവ് നമ്പറാണ്.

Continue Reading

Latest News