Connect with us
Malayali Express

Malayali Express

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

KERALA

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

Published

on

തിരുവനന്തപുരം: കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.

കേരള കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായി നവംബര്‍ നാലിന് കൊല്ലം ജില്ലയിലായിരുന്നു എംഎസ് മണിയുടെ ജനനം. പിതാവിന്റെ പാതയില്‍ സഞ്ചരിച്ച്‌ 1961 ല്‍ കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് 1962 ല്‍ പാര്‍ലമെന്റ് ലേഖകനായി ഡല്‍ഹിയിലേക്ക് പോയി.

1962-ലെ കോണ്‍ഗ്രസിന്റെ പാറ്റ്‌നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ ബംഗളൂരു എഐസിസി സമ്മേളനം അടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമായിരുന്നു. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരമടക്കം സ്വന്തമാക്കിയ അനശ്വര വ്യക്തിത്വമാണ് അദ്ദേഹം.

Continue Reading

Latest News