Connect with us
Malayali Express

Malayali Express

അലന്‍ഷുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

KERALA

അലന്‍ഷുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

Published

on

കണ്ണൂര്‍: പന്തീങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. അലന്‍ പഠിക്കുന്ന പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ തന്നെയാണ് പരീക്ഷാ കേന്ദ്രം. തൃശൂര്‍ വിയൂരിലെ അതീവ സുരക്ഷ ജയിലില്‍ റിമാന്‍ഡിന്‍ കഴിയുന്ന അലനെ പ്രത്യേക വാഹനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുവരും. രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് അലന്‍ ഷുഹൈബിനെ തൃശൂര്‍ വിയൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും കണ്ണൂരിലെത്തിക്കുന്നത്.പ്രത്യേക വാഹനത്തില്‍ ഉച്ചയോടെ അലനെപാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ പരീക്ഷാകേന്ദ്രത്തിലെത്തിക്കും.

കേരള പൊലീസിനാണ് സുരക്ഷാ ചുമതല. എന്‍ഐഎ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച്‌ വിയൂരിലെത്തിക്കും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകള്‍.

ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് അലന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല അനുവദിച്ചാല്‍ പരീക്ഷയെഴുതാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 48 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുമതി നല്‍കിയത്.

മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് കോടതി വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നായിരുന്നു അലന്റെ ആവശ്യം. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്ബസിലെ വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്.

Continue Reading

Latest News