Connect with us
Malayali Express

Malayali Express

ലോറിയസ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

INDIA

ലോറിയസ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

Published

on

കായിക ലോകത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലോറിയസ് പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇരുപത് വര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച കായിക നിമിഷത്തെ തെരഞ്ഞെടുത്താണ് പുരസ്‌കാരം നല്‍കുന്നത്.

2011ലെ ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് ഇത്തവണ കായിക ലോകം തെരഞ്ഞെടുത്തത്. കഴിഞ്ഞ 20 വര്‍ഷത്തെ 20 കായിക നിമിഷങ്ങളില്‍ നിന്നാണ് ഈ ഇന്ത്യന്‍ വിജയാഘോഷം പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മികച്ച കായിക നിമിഷം തെരഞ്ഞെടുത്തത്. അതേസമയം ‘പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന്’ സച്ചിന്‍ പറഞ്ഞു. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലയണല്‍ മെസിയും ലൂയിസ് ഹാമില്‍ട്ടനും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും പങ്കിടുകയുണ്ടായി.

Continue Reading

Latest News