Connect with us
Malayali Express

Malayali Express

കൊ​റോ​ണ വൈ​റ​സ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

GULF

കൊ​റോ​ണ വൈ​റ​സ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

Published

on

ജിദ്ദ: കിംഗ് ഫഹദ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പ്രവാസി യുവാവ് മൂന്നാം നിലയിലെ ജനവാതിലിലൂടെ താഴേയ്ക്ക് ചാടി ജീവനൊടുക്കി. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ചൈനകാരനാണ് ആത്മഹത്യ ചെയ്തത്.

മുപ്പതുകാരനായ വിദ്യാര്‍ത്ഥി എട്ട് മാസം മുമ്പാണ് സൗദിയില്‍ എത്തിയത്. ജിദ്ദയിലെ ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. മാരക കൊറോണാ വൈറസ് ലക്ഷണമായ ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്ന വിദ്യാര്‍ത്ഥിയെ വെള്ളിയാഴ്ച പുലര്‍ച്ചെ റെഡ് ക്രസന്റ് വിഭാഗം കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡില്‍ ആയിരുന്ന ഇയാളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച കിട്ടിയെങ്കിലും അവ യില്‍ കൊറോണ ബാധ കണ്ടെത്തിയിരുന്നില്ല.
എങ്കിലും, ആരോഗ്യ നടപടികളുടെ ഭാഗമായി ഐസൊലേഷനില്‍ നിരീക്ഷണത്തില്‍ തുടരുക യായി രുന്നു. അതിനിടെയാണ്, റൂമിലെ സുരക്ഷാ ബട്ടണ്‍ നീക്കി ജനലിലൂടെ എടുത്തു ചാടി സ്വയം തീര്‍ന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.

Continue Reading

Latest News