Connect with us
Malayali Express

Malayali Express

പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി

INDIA

പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി

Published

on

പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി അവകാശപ്പെട്ടു.ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പൗരത്വ നിയമഭേദഗതിക്ക് വേണ്ടി രാജ്യം ഏറെനാളായി കാത്തിരുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News