Connect with us
Malayali Express

Malayali Express

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം കഠിന തടവ്

KERALA

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം കഠിന തടവ്

Published

on

കാസര്‍ഗോഡ്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ. കാസര്‍ഗോഡ് നീര്‍ച്ചാല്‍ സ്വദേശി ബാലമുരളിയെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2012-13 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.പോക്‌സോ നിയമ പ്രകാരമാണ് അഞ്ചു വര്‍ഷം അധിക തടവ്.കാസര്‍കോട് നഗരത്തിനടുത്തുള്ള സ്‌കൂളിലെ അധ്യാപകനായിരുന്നു പ്രതി. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആറു പേരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു.തുടര്‍ന്നാണ് ബാല മുരളിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും തെളിവായി ഹാജരാക്കി. തുടര്‍ന്നാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ല അഡീഷണല്‍ കോടതി കണ്ടെത്തിയത്.

Continue Reading

Latest News