Connect with us
Malayali Express

Malayali Express

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തു

INDIA

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തു

Published

on

ശ്രീനഗര്‍: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷാ ഫൈസലിനെ പൊതുസുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് പതിനാല് മുതല്‍ ഷാ ഫൈസല്‍ കരുതല്‍ തടങ്കലിലായിരുന്നു. നിലവില്‍ ശ്രീനഗറിലെ എംഎല്‍എ ഹോസ്റ്റലിലാണ് ഷാ ഫൈസലിനെ പാര്‍പ്പിച്ചിരിക്കുന്നത്. പൊതുസുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്താല്‍ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലിലാക്കാം. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ പിഎസ്‌എ ചുമത്തിയിരുന്നു.

Continue Reading

Latest News